- ഉപകരണം ഉപയോഗിക്കുന്നതിനുമുമ്പ് താഴെയുള്ള എല്ലാ സുരക്ഷാ വിവരങ്ങളും വായിക്കുക.
- അനധികൃത കേബിളുകൾ, പവർ അഡാപ്റ്ററുകൾ അല്ലെങ്കിൽ ബാറ്ററികൾ എന്നിവ തീ, പൊട്ടിത്തെറി എന്നിവയ്ക്കോ മറ്റ് അപകട സാധ്യതകൾക്കോ കാരണമാകും.
- നിങ്ങളുടെ ഉപകരണത്തിന് അനുയോജ്യമായ അംഗീകൃത ആക്സസറികൾ മാത്രം ഉപയോഗിക്കുക.
- 0°C ~ 40°C താപനിലക്കുള്ളിൽ ഈ ഉപകരണം ഉപയോഗിക്കുക, -20°C ~ 45°C താപനിലക്കുള്ളിൽ ഈ ഉപകരണവും അതിൻ്റെ ആക്സസ്സറികളും സംഭരിക്കുക. ഉപകരണം ഈ താപനില പരിധിയ്ക്ക് പുറത്തുള്ള പരിസ്ഥിതിയിൽ ഉപയോഗിക്കുന്നത് ഇതിനെ കേടാക്കിയേക്കാം.
- ഉപകരണം ഒരു അന്തർനിർമ്മിത ബാറ്ററിക്കൊപ്പമാണ് നൽകിയിരിക്കുന്നതെങ്കിൽ, ബാറ്ററി അല്ലെങ്കിൽ ഉപകരണം കേടാകുന്നത് ഒഴിവാക്കുന്നതിന് സ്വയം ബാറ്ററി മാറ്റിയിടാൻ ശ്രമിക്കാതിരിക്കുക.
- നൽകിയിരിക്കുന്നതോ അംഗീകൃതമായതോ ആയ കേബിളും പവർ അഡാപ്റ്ററും ഉപയോഗിച്ച് ഉപകരണം ചാർജ് ചെയ്യുക. മറ്റ് അഡാപ്റ്ററുകൾ ഉപയോഗിക്കുന്നത് തീ, ഇലക്ട്രിക് ഷോക്ക് എന്നിവയ്ക്കും ഉപകരണവും അഡാപ്റ്ററും കേടാകുന്നതിനും കാരണമായേക്കാം.
- ചാർജിംഗ് പൂർത്തിയായതിനുശേഷം, ഉപകരണത്തിൽ നിന്നും പവർ ഔട്ട്ലെറ്റിൽ നിന്നും അഡാപ്റ്റർ ഡിസ്കണക്റ്റുചെയ്യുക. 12 മണിക്കൂറിൽ കൂടുതൽ ഉപകരണം ചാർജുചെയ്യരുത്.
- പ്ലഗോ പവർ കോഡോ സ്വന്തമായി പരിഷ്ക്കരിക്കാൻ ശ്രമിക്കരുത്, കൂടാതെ ചാർജർ വൃത്തിയാക്കുന്നതിനുമുമ്പ് പവർ സപ്ലൈ ഡിസ്കണക്റ്റുചെയ്യുക.
- സാധാരണ ചവറ്റുകുട്ടയിലേക്ക് ഉപകരണമോ പഴയ ബാറ്ററികളോ ഉപേക്ഷിക്കരുത്. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, ബാറ്ററികൾ പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ചെയ്തേക്കാം. ഉപകരണം, ബാറ്ററികൾ, മറ്റ് ആക്സസറികൾ എന്നിവ നശിപ്പിക്കുമ്പോൾ പ്രാദേശിക നിയമങ്ങൾ പാലിക്കുക.
- ബാറ്ററി റീസൈക്കിൾ ചെയ്യുകയോ വീട്ടുമാലിന്യങ്ങളിൽ നിന്നും വേറെയായി കളയുകയും വേണം. ബാറ്ററി തെറ്റായി കൈകാര്യം ചെയ്യുന്നത് തീയ്ക്കോ പൊട്ടിത്തെറിക്കോ കാരണമായേക്കാം. പ്രാദേശിക നിയമങ്ങൾ അനുസരിച്ച് ഉപകരണവും അതിൻ്റെ ബാറ്ററിയും ആക്സസറികളും നശിപ്പിക്കുകയോ റീസൈക്കിൾ ചെയ്യുകയോ ചെയ്യുക.
- ബാറ്ററി പൊളിക്കുകയോ ഇടിക്കുകയോ പൊടിക്കുകയോ കത്തിക്കുകയോ ചെയ്യരുത്. രൂപഭേദമുണ്ടാകുന്ന സാഹചര്യത്തിൽ, ബാറ്ററി ഉപയോഗിക്കുന്നത് ഉടൻ നിർത്തുക.
- അമിതമായി ചൂടാകൽ, പൊള്ളൽ അല്ലെങ്കിൽ മറ്റ് വ്യക്തിപര പരിക്കുകൾ എന്നിവ ഒഴിവാക്കുന്നതിനായി ബാറ്ററി ഷോർട്ട് സർക്യൂട്ട് ചെയ്യാതിരിക്കുക.
- ഉയർന്ന താപനിലയുള്ള പരിസ്ഥിതികളിൽ ബാറ്ററി വയ്ക്കരുത്. അമിതമായി ചൂടാകുന്നത് പൊട്ടിത്തെറിക്ക് കാരണമാകാം.
- ബാറ്ററി ലീക്കുകൾ, അമിതമായി ചൂടാകൽ അല്ലെങ്കിൽ പൊട്ടിത്തെറി എന്നിവ ഒഴിവാക്കുന്നതിന് ബാറ്ററി പൊളിക്കുകയോ ഇടിക്കുകയോ പൊടിക്കുകയോ ചെയ്യാതിരിക്കുക.
- തീയോ പൊട്ടിത്തെറിയോ ഒഴിവാക്കുന്നതിന് ബാറ്ററി കത്തിക്കാതിരിക്കുക.
- രൂപഭേദമുണ്ടാകുന്ന സാഹചര്യത്തിൽ, ബാറ്ററി ഉപയോഗിക്കുന്നത് ഉടൻ നിർത്തുക.
- നിറമില്ലായ്മ, രൂപമാറ്റം, അസാധാരണമായ ചൂടാകൽ അല്ലെങ്കിൽ വീർക്കൽ എന്നിവയുടെ ലക്ഷണങ്ങൾ ബാറ്ററി പ്രദർശിപ്പിക്കുകയാണെങ്കിൽ അത് ഉപയോഗിക്കുന്നത് നിർത്തുക
- ഉപകരണം ഉണങ്ങിയതായി സൂക്ഷിക്കുക. ചൂടുള്ളതും ഈർപ്പമുള്ളതുമായ പരിസ്ഥിതിയിലോ തീയുടെ അടുത്തോ ഉൽപ്പന്നവും അതിൻ്റെ ആക്സസറികളും സംഭരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
- വാറൻ്റി റദ്ദാകുന്നത് ഒഴിവാക്കുന്നതിന്, ഉപകരണവും അതിൻ്റെ ആക്സസറികളും അഴിച്ചുമാറ്റുകയോ പരിഷ്ക്കരിക്കുകയോ ചെയ്യാതിരിക്കുക. ഉപകരണത്തിൻ്റെ ഏതെങ്കിലും ഭാഗം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ Mi കസ്റ്റമർ പിന്തുണയുമായി ബന്ധപ്പെടുകയോ അംഗീകൃത റിപ്പയർ സെൻ്ററിലേക്ക് ഉപകരണം കൊണ്ടുവരികയോ ചെയ്യുക.
- സാധ്യതയുള്ള കേൾവി തകരാർ ഒഴിവാക്കുന്നതിന്, ദീർഘ നേരം ഉയർന്ന ശബ്ദത്തിൽ കേൾക്കാതിരിക്കുക.
- ഉപകരണം വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനുമുമ്പ്, എല്ലാ ആപ്പുകളും അടച്ച് മറ്റ് എല്ലാ ഉപകരണങ്ങൾ/കേബിളുകളിൽ നിന്നും ഉപകരണം ഡിസ്കണക്റ്റുചെയ്യുകയും ചെയ്യുക.
- ഉപകരണവും അതിൻ്റെ ആക്സസറികളും തുടയ്ക്കാൻ ഉണങ്ങിയതും വൃത്തിയുള്ളതുമായ തുണി ഉപയോഗിക്കുക. ഉപകരണമോ അതിൻ്റെ ആക്സസറികളോ വൃത്തിയാക്കുന്നതിന് കഠിനമായ രാസവസ്തുക്കളോ ഡിറ്റർജൻ്റുകളോ ഉപയോഗിക്കരുത്.
- ഉപകരണവും അതിൻ്റെ ആക്സസറികളും ഉണക്കുന്നതിന് മൈക്രോവേവോ ഹെയർ ഡ്രയറോ പോലുള്ള ചൂടാക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്.
കുട്ടികളുടെ സുരക്ഷ
- ഉപകരണവും എല്ലാ ആക്സസറികളും കുട്ടികളിൽ നിന്നും അകലെയായി സൂക്ഷിക്കുക. ശ്വാസതടസ്സത്തിൻ്റെയോ ശ്വാസംമുട്ടലിൻ്റെയോ അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് ഉപകരണമോ അതിൻ്റെ ആക്സസറികളോ ചവയ്ക്കാനോ വിഴുങ്ങാനോ അവ ഉപയോഗിച്ച് കളിക്കാനോ കുട്ടികളെ അനുവദിക്കരുത്.
എമർജൻസി കോളുകൾ ചെയ്യൽ
- സേവന നെറ്റ്വർക്ക് വ്യത്യാസങ്ങളും മറ്റ് പ്രാദേശിക വ്യത്യാസങ്ങളും കാരണം എല്ലാ പ്രദേശങ്ങളിലും സാഹചര്യങ്ങളിലും ഉപകരണത്തിന് കോൾ ചെയ്യാൻ കഴിഞ്ഞേക്കില്ല. പ്രധാനപ്പെട്ടതോ എമർജൻസിയോ ആയ കോളുകൾ ചെയ്യാൻ ഉപകരണത്തെ മാത്രം ആശ്രയിക്കരുത്. കോളുകൾ ചെയ്യുന്നത് Mi പാഡിൽ പിന്തുണയ്ക്കുന്നില്ല.
സുരക്ഷാ മുൻകരുതലുകൾ
- പ്രത്യേക സാഹചര്യങ്ങളിലും അന്തരീക്ഷങ്ങളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെ തടയുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുക.
- ഇന്ധന മേഖലകൾ, ബോട്ടിലെ ഡെക്കുകൾ, ഇന്ധനത്തിൻ്റെയോ രാസവസ്തുക്കളുടെയോ കൈമാറ്റമോ സംഭരണ സംവിധാനങ്ങളോ, പൊടി, മെറ്റൽ കണികകൾ എന്നിവ പോലെ രാസവസ്തുക്കളോ ഘടകങ്ങളോ ഉള്ള പ്രദേശങ്ങൾ എന്നിങ്ങനെ പെട്രോൾ സ്റ്റേഷനുകളിലും പൊട്ടിത്തെറിയുണ്ടാക്കുന്ന അന്തരീക്ഷത്തിലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള അന്തരീക്ഷങ്ങളിലും നിങ്ങളുടെ ഫോൺ ഉപയോഗിക്കരുത്. നിങ്ങളുടെ ഫോണോ മറ്റ് റേഡിയോ ഉപകരണങ്ങളോ പോലുള്ള വയർലെസ്സ് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ നൽകിയിരിക്കുന്ന എല്ലാ അടയാളങ്ങളും പാലിക്കുക. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ, പൊട്ടിത്തെറിക്കുന്ന പ്രദേശങ്ങളിലോ "ടു-വേ റേഡിയോകൾ" അല്ലെങ്കിൽ "ഇലക്ട്രോണിക് ഉപകരണങ്ങൾ" ഓഫാക്കുക എന്ന് പോസ്റ്റുചെയ്തിരിക്കുന്ന പ്രദേശങ്ങളിലോ മൊബൈൽ ഫോണുകളോ വയർലെസ്സ് ഉപകരണങ്ങളോ ഓഫാക്കുക.
- ഹോസ്പിറ്റൽ ഓപ്പറേറ്റിംഗ് റൂമുകൾ, എമർജൻസി റൂമുകൾ അല്ലെങ്കിൽ ഇൻ്റൻസീവ് കെയർ യൂണിറ്റുകൾ എന്നിവയിൽ നിങ്ങളുടെ ഫോൺ ഉപയോഗിക്കരുത്. ഹോസ്പിറ്റലുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുക. നിങ്ങളുടെ ഫോണിൻ്റെ പ്രവർത്തനം നിങ്ങളുടെ മെഡിക്കൽ ഉപകരണത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന് നിർണ്ണയിക്കാൻ നിങ്ങളുടെ ഡോക്ടറെയും ഉപകരണ നിർമ്മാതാവിനെയും ബന്ധപ്പെടുക. പേസ്മേക്കറിൽ തടസ്സങ്ങൾ ഒഴിവാക്കാൻ, മൊബൈൽ ഫോണും പേസ്മേക്കറും തമ്മിൽ കുറഞ്ഞത് 15 സെമീ അകലം പാലിക്കുക. ഇത് സാധ്യമാക്കാൻ, നിങ്ങളുടെ പേസ്മേക്കറിൻ്റെ എതിർവശത്തുള്ള ചെവിയിൽ ഫോൺ ഉപയോഗിക്കുക, നെഞ്ചിലെ പോക്കറ്റിൽ ഉപകരണം വയ്ക്കാതിരിക്കുക. ശ്രവണ സഹായികൾ, കോക്ളിയർ ഇംപ്ലാൻ്റുകൾ മുതലായവയ്ക്ക് സമീപം ഫോൺ ഉപയോഗിക്കരുത്. മെഡിക്കൽ ഉപകരണങ്ങൾ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ.
- എയർക്രാഫ്റ്റ് സുരക്ഷാ ചട്ടങ്ങൾ മാനിച്ചുകൊണ്ട് വിമാനത്തിൽ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ ഉപകരണം ഓഫാക്കുക.
- ഒരു വാഹനമോടിക്കുമ്പോൾ, ബാധകമായ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ഉപകരണം ഉപയോഗിക്കുക.
- മിന്നൽ ഒഴിവാക്കാൻ, ഇടിമിന്നൽ ഉള്ളപ്പോൾ ഉപകരണം വീടിന് പുറത്ത് ഉപയോഗിക്കാതിരിക്കുക.
- ചാർജുചെയ്യുമ്പോൾ കോൾ ചെയ്യാനായി ഉപകരണം ഉപയോഗിക്കരുത്. കോളുകൾ ചെയ്യുന്നത് Mi പാഡിൽ പിന്തുണയ്ക്കുന്നില്ല.
- ബാത്റൂമുകൾ പോലെ ഈർപ്പമുള്ളയിടങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നത് ഇലക്ട്രിക് ഷോക്ക്, പരിക്ക്, തീ, ചാർജർ കേടാകൽ എന്നിവയ്ക്ക് കാരണമാകാം.
- പ്രത്യേക സാഹചര്യങ്ങളിലും അന്തരീക്ഷങ്ങളിലും മൊബൈൽ ഉപയോഗിക്കുന്നതിനെ തടയുന്ന നിയമങ്ങൾ പാലിക്കുക.
- ഫ്ലാഷ് ഉപയോഗിക്കുമ്പോൾ കാഴ്ചാ തടസ്സം ഒഴിവാക്കാൻ ആളുകളുടെയോ മൃഗങ്ങളുടെയോ തൊട്ടരികിലേക്ക് വെളിച്ചം അടിക്കരുത്.
- ഉപകരണത്തിൻ്റെ പ്രവർത്തന താപനില വളരെ ചൂടായാൽ, കുറഞ്ഞ താപനിലയിൽ നിന്നുള്ള പൊള്ളൽ ഒഴിവാക്കാൻ നിങ്ങളുടെ ത്വക്കുമായി നേരിട്ട് സമ്പർക്കം വരുന്ന വിധത്തിൽ കുറെ നേരത്തേക്ക് ഉപകരണം ഉപയോഗിക്കരുത്.
- ഡിസ്പ്ലേ പൊട്ടിയിരിക്കുകയാണെങ്കിൽ, പരിക്ക് ഉണ്ടാക്കാൻ ഇടയുള്ള അതിലെ കൂർത്ത അരികുകളും ഭാഗങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഒരു കട്ടിയുള്ള വസ്തുവിൽ തട്ടിയോ അമിതമായ ബലപ്രയോഗത്തിലൂടെയോ ഉപകരണം പലകഷണങ്ങളായി മാറിയാൽ പൊട്ടിയ ഭാഗങ്ങളിൽ സ്പർശിക്കുകയോ അത് നീക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തി Xiaomi-യുടെ വിൽപ്പനാനന്തര സേവനവുമായി ഉടൻ ബന്ധപ്പെടുക.
സുരക്ഷാ നോട്ടീസ്
- നിങ്ങളുടെ ഉപകരണത്തിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റം അന്തർനിർമ്മിത സോഫ്റ്റ്വെയർ അപ്ഡേറ്റ് ഫീച്ചർ ഉപയോഗിച്ച് അപ്ഡേറ്റുചെയ്യുകയോ ഞങ്ങളുടെ അംഗീകൃത സർവീസ് ഔട്ട്ലെറ്റുകൾ സന്ദർശിക്കുകയോ ചെയ്യുക. മറ്റുള്ളവയിലൂടെ സോഫ്റ്റ്വെയർ അപ്ഡേറ്റുചെയ്യുന്നത് ഉപകരണം കേടാക്കുകയോ ഡാറ്റാ നഷ്ടം, സുരക്ഷാ പ്രശ്നങ്ങൾ, മറ്റ് അപകടസാധ്യതകൾ എന്നിവയ്ക്ക് കാരണമാകുകയോ ചെയ്തേക്കാം.
വായന മോഡ്
- ഈ ഫീച്ചർ അനുയോജ്യമായ Mi ഫോണുകളിൽ മാത്രം ലഭ്യമാണ്.
- കാഴ്ച മോഡ് നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ സുഖപ്രദമാകുന്നതിന് സ്ക്രീനിൽ നിന്ന് പുറത്തുവിടുന്ന നീല വെളിച്ചത്തിന്റെ അളവ് വായനാ മോഡ് സ്വയമേവ കുറയ്ക്കുന്നു.
- വായന മോഡിലേക്ക് മാറുന്നു:
വായനാ മോഡ് ഓണാക്കുന്നതിനും ഓഫാക്കുന്നതിനുമായി രണ്ട് മാർഗങ്ങളുണ്ട്:
1. അറിയിപ്പ് ഷേഡ് ടോഗിളുകൾ കാണിക്കുന്നതിന് ഹോം സ്ക്രീനിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് സ്വൈപ്പുചെയ്ത് തുടർന്ന് വായനാ മോഡ് ടോഗിൾ ടാപ്പുചെയ്യുക.
2. ക്രമീകരണം > ഡിസ്പ്ലേ > വായന മോഡ് എന്നിവയിലേക്ക് പോകുക. അതേ സ്ക്രീനിൽ, സ്വയമേവ വായനാ മോഡ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ഷെഡ്യൂൾ ചെയ്യാനും വർണ്ണ താപനില ക്രമീകരിക്കാനുമാകും.
1. 20-20-20 നിയമം: ഓരോ 20 മിനിറ്റിലും 20 സെക്കന്റ് 20 അടി ദൂരെയുള്ള വസ്തുവിൽ നോക്കാൻ ശുപാർശ ചെയ്യുന്നു.
2. കണ്ണുചിമ്മൽ: കണ്ണിന്റെ വരൾച്ച ഒഴിവാക്കാൻ, സെക്കന്റ് സമയം കണ്ണുകൾ അടയ്ക്കാൻ ശ്രമിക്കുക, തുടർന്ന് കണ്ണുകൾ തുറന്ന് 5 സെക്കന്റ് നേരം വേഗത്തിൽ കണ്ണുകൾ ചിമ്മുക.
3. സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് നിങ്ങൾക്ക് കാണാവുന്നത്ര ദൂരത്തേക്ക് നോക്കുന്നതും തുടർന്ന് നിങ്ങളുടെ കണ്ണിന് മുമ്പിൽ 30 സെമീ അകലെയായി ഉയർത്തിപ്പിടിച്ച വിരലിലേക്ക് ഏതാനും നിമിഷങ്ങൾ നോക്കുന്നതും കണ്ണുകളുടെ പേശികൾക്ക് മികച്ച വ്യായാമമാണ്.
4. കണ്ണ് ചുറ്റിക്കൽ: നിങ്ങളുടെ കണ്ണ് കുറച്ചു നേരത്തേക്ക് ഘടികാര ദിശയിൽ ചുറ്റിക്കുക, പിന്നീട് ഒരു ഇടവേള എടുത്ത് എതിർ ഘടികാര ദിശയിൽ ചുറ്റിക്കുക.
5. കൈകൾ കൂട്ടിത്തിരുമ്മൽ: നിങ്ങളുടെ കണ്ണുകളിൽ മൃദുവായി അമർത്തുന്നതിനുമുമ്പ് ചൂടാകുന്നതിനായി കൈകൾ കുറച്ച് നേരം കൂട്ടിത്തിരുമ്മുക.